ക്രിസ്തുജയന്തിയുടെ 2025-ാം ജൂബിലിയോടനുബന്ധിച്ച് രൂപതയിലെ ജൂബിലി തീർഥാടനകേന്ദ്രമായ വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന പള്ളിയിൽ ദിവ്യകാരുണ്യ തീർഥാടകസംഗമം ഇന്ന് നടക്കും. വടക്കഞ്ചേരി, മംഗലംഡാം, മേലാർകോട് ഫൊറോനകളാണ് സംഗമത്തിൽ പങ്കെടുക്കുക.
ഉച്ചയ്ക്ക് ഒന്നിന് ആരാധനയോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് ദിവ്യകാരുണ്യപ്രഭാഷണം, സമൂഹബലി, ദിവ്യകാരുണ്യ പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവയുണ്ടാകും. രൂപതാ മെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ മുഖ്യകാർമികനാകും. മൂന്ന് ഫൊറോനകളിലെ വിവിധ ദേവാലയങ്ങളിൽനിന്നുള്ള അറുപതോളം വൈദികർ സഹകാർമികരാകും.