
1.5 മെഗാവാട്ട് ശേഷിയുള്ള നെന്മാറയിലെ സൗരോർജ വൈദ്യുതി ഉൽപാദനനിലയം ഇന്ന് ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി കിസാൻ ഊർജ സുരക്ഷാ ഏവം ഉത്തൻ മഹാഭിയാൻ (പിഎംകുസും) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമാണം പൂർത്തിയാക്കിയത്. നെന്മാറ 110 KV സബ്‌സ്‌റ്റേ ഷൻ പരിസരത്ത് കെഎസ്ഇബിയുടെ സ്വന്തം സ്ഥലത്താണ് സൗരോർജ പാനലുകൾ സ്ഥാപിച്ചാണ് വൈദ്യുതി ഉൽപാദനം നടത്തുന്നത്.
സൗരോർജ്ജ നിലയത്തിൻ്റെ പ്രവർത്തനോദ്ഘാടനം ഇന്ന് വൈകീട്ട് 3.30 ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്‌ണൻകുട്ടി നിർവ്വഹിക്കും. ആലത്തൂർ എംഎൽഎ കെ.ഡി.പ്രസേനൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ.രാധാകൃഷ്ണൻ എംപി, നെന്മാറ എംഎൽഎ കെ.ബാബു എന്നിവർ മുഖ്യാതിഥികളായിരിക്കും. ഇലക്ട്രിസിറ്റി ബോർഡ് ചെയർമാൻ
മിർ മുഹമ്മദ് അലി, സൗര വൈദ്യുതി ഡയറക്ടർ ജി. സജീവ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനു മോൾ, കളക്ടർ ജി. പ്രിയങ്ക, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.