തുണി കഴുകുന്നതിനിടെ നീർനായ കടിച്ചു; ചികിത്സ തേടിയ ഗൃഹനാഥ കുഴഞ്ഞുവീണു മരിച്ചു. കോട്ടയത്താണ് സംഭവം.👇

നീർനായയുടെ കടിയേറ്റു ചികിത്സ തേടിയ ഗൃഹനാഥ ദേഹാസ്വാസ്ഥ്യത്തെത്തുടർന്നു കുഴഞ്ഞുവീണു മരിച്ചു. വേളൂർ പാണംപടി കലയംകേരിൽ ഇബ്രാഹിംകുട്ടിയുടെ ഭാര്യ നിസാനി (53)യാണ് മരിച്ചത് .ഇന്നലെ പാണംപടി പള്ളിക്കു സമീപം മീനച്ചിലാറ്റിൽ തുണി കഴുകുന്നതിനിടെ നീർന്നായ കടിക്കുകയായിരുന്നു.