പാലുകുടി മാറാത്ത 2 വയസ് കാരനെയും 5 വയസുകാരിയെയും ഉപേക്ഷിച്ചു കാമുകനോടൊപ്പം പോയ അമ്മ അറസ്റ്റിൽ. വല്ലങ്ങി നെല്ലിപ്പാടം സ്വദേശി സൗമ്യ (24) യെയാണ് നെന്മാറ പോലീസ് അറസ്റ്റ് ചെയ്തത്. ചെറു പ്രായത്തിലുള്ളതും അമ്മയുടെ സംരക്ഷണം ആവശ്യമുള്ള പ്രായത്തിലുള്ള കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു കാമുകന്റെ കൂടെ പോയതിനാണ് സൗമ്യയെ പോലീസ് അറസ്റ്റ് ചെയ്തത്. സൗമ്യയുടെ ഭർത്താവ് മധുവിന്റെ പരാതിയിലാണ് നെന്മാറ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ചെറിയ കുട്ടികളുടെ അമ്മയെയും അച്ഛനെയും പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് പോലീസ് സൗമ്യയോട് ആവശ്യപ്പെട്ടെങ്കിലും സൗമ്യ കുട്ടികളെ നോക്കാൻ തയ്യാറാവാതിരുന്നതിനാലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കോടതിയിൽ ഹാജറാക്കിയ സൗമ്യയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് മലമ്പുഴ ജില്ലാ ജയിലിൽ അടച്ചു.