കെ.എസ്. ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ച് അപകടം.

കെ. എസ്. ആർ. ടി. സി. ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. ഇന്നലെ രാവിലെ മംഗലം ഗോവിന്ദാപുരം സംസ്ഥാനപാതയിലെ വിത്തനശ്ശേരിയിൽ വച്ചാണ് അപകടം. നെന്മാറ ഭാഗത്തുനിന്ന് കൊല്ലംകോട് ദിശയിലേക്ക് സഞ്ചരിച്ച കാറും എതിർ ദിശയിൽ സഞ്ചരിച്ച കെ. എസ്. ആർ. ടി. സി. ബസ്സുമാണ് കൂട്ടിയിടിച്ചത്. കാർ ഓടിച്ച വല്ലങ്ങി സ്വദേശിയായ ഡ്രൈവർക്കും സഹയാത്രികനും നിസ്സാര പരിക്കുപറ്റി. കാറിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. അരമണിക്കൂറോളം സംസ്ഥാനപാതിയിൽ ഗതാഗതം തടസ്സപ്പെട്ടു. കെ. എസ്. ആർ. ടി. സി. ഡ്രൈവറുടെ പരാതിയെ തുടർന്ന് അശ്രദ്ധമായി വാഹനമോടിച്ച് അപകടം വരുത്തിയ കാർ ഡ്രൈവർക്കെതിരെ നെന്മാറ പോലീസ് കേസെടുത്തു.