നെന്മാറ ടൗണിന് സമീപം വലതലയിലെ വീട്ടുവളപ്പിലെ വൈക്കോൽ കൂനയിൽ ഒളിച്ചു താമസിച്ച കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. നെന്മാറ കോളേജിന് സമീപമുള്ള വലതലയിലെ മുരുകന്റെ വീട്ടുവളപ്പിലെ പച്ചക്കറികൾ തിന്ന് നശിപ്പിക്കുകയും ദിവസങ്ങളായി വൈക്കോൽ എടുക്കാൻ പോകുന്ന വീട്ടുകാർ മുരൾച്ചകേട്ട് ഭീതിയിൽ ആവുകയും ചെയ്തിരുന്നു. രാത്രിയായാൽ വീട്ടുമുറ്റത്തും വളപ്പിലും ഭയരഹിതമായി കാട്ടുപന്നി ചുറ്റിതിരിഞ്ഞ് വീട്ടുകാർക്ക് ഭീഷണിയും ഉയർത്തിയിരുന്നു. കഴിഞ്ഞദിവസമാണ് ശബ്ദം കേട്ട വൈക്കോൽ കൂനക്ക് അടിയിൽ വീട്ടുകാർ പരിശോധിച്ചപ്പോഴാണ് പകൽ വിശ്രമിക്കുന്ന കാട്ടുപന്നിയെ കണ്ടെത്തിയത്.
വീട്ടുടമ മുരുകൻ അറിയിച്ചതിന് തുടർന്ന് പ്രദേശത്തെ വനം വകുപ്പിന്റെ പാനലിൽ ഉൾപ്പെട്ട ഷൂട്ടർമാർ എത്തി കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. വനംവകുപ്പ് മാനദണ്ഡപ്രകാരം വെടിവെച്ചുകൊന്ന കാട്ടുപന്നിയെ സംസ്കരിച്ചു.