തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പടന്ന വടക്കേപ്പുറത്ത് ദിവാകരന് ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ കായലിൽ മത്സ്യബന്ധനത്തിനായി പോയതായിരുന്നു ദിവാകരന്.
നാട്ടുകാര്‍ കായലില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലർച്ചെ അഞ്ചോടെയാണ് ദിവാകരന് സ്വന്തം ചെറുവള്ളത്തില്‍ കായലിലേക്ക് പോയത്. ഉച്ചയായിട്ടും ഇയാള്‍ തിരിച്ചുവരാതായതോടെയാണ് നാട്ടുകാര്‍ അന്വേഷിച്ചിറങ്ങിയത്. തെരച്ചിലില്‍ കായലിന്റെ തീരത്തുനിന്ന് ദിവാകരന്റെ തോണി കണ്ടെത്തി.