നിലമ്പൂര്‍ വനത്തിലെ ആദിവാസി കുടുംബങ്ങൾക്ക് രണ്ടാഴ്ചയ്ക്കകം വെള്ളവും വൈദ്യുതിയും ഇ ടോയിലറ്റ് സൗകര്യവും എത്തിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ആദിവാസികുടുംബങ്ങളുടെ പുനരധിവാസത്തിനായി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്. 300 ആദിവാസി കുടുംബങ്ങൾ 2019 ലെ പ്രളയത്തിൽ വീടുകളും പാലവും തകർന്നതിനെ തുടർന്ന് വനത്തിനുള്ളിൽ ദുരിത ജീവിതം നയിക്കുന്നുവെന്നാണ് പൊതുതാല്‍പര്യ ഹർജിയിൽ പറയുന്നത്.