നിലമ്പൂരിൽ ഭരണവിരുദ്ധ വികാരം; സ്വരാജിന് വോട്ട് ചെയ്‌ത ബൂത്തിൽ പോലും സ്വീകാര്യത ലഭിച്ചില്ല! ; ബിനോയ് വിശ്വം.👇

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം ഉൾപ്പെടെ തോൽവിക്കു കാരണമായെന്നും ഇതുൾപ്പെടെ പാർട്ടി പരിശോധിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന സിപിഎം നിലപാട് തള്ളിയാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം.