ചിറ്റിലഞ്ചേരി : മേലാര്‍കോട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗാരോപണ തിരുനാളും ഇടവക ദിനവും സ്വാതന്ത്ര്യ ദിനവും സംയുക്തമായി ആഘോഷിച്ചു. ആഘോഷമായ തിരുനാള്‍ കുര്‍ബാന, ലദീഞ്ഞ് എന്നിവയ്ക്ക് വികാരി ഫാ. സേവ്യര്‍ വളയത്തില്‍ കാര്‍മികനായി.
വികാരി ദേശീയ പതാക ഉയര്‍ത്തി. വൈകീട്ട് പാരീഷ് ഹാളില്‍ നടന്ന ഇടവക ദിനാഘോഷ പരിപാടി രൂപത വികാരി ജനറാള്‍ മോണ്‍ ജീജോ ചാലക്കല്‍ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സേവ്യര്‍ വളയത്തില്‍ അധ്യക്ഷനായി. ഇടവക പ്രതിനിധി പി. എ. ജോണ്‍ വിവിധ സംഘടനകളുടെ ഭാരവാഹികളായ ലിന്റോ മാത്യു, ജെറിൻ കുറ്റിക്കാടൻ, സുമി സിജോ, സി. ജെ. മിഷായേല്‍, ജോയല്‍ ജോബി , എബിൻ തോമസ് എന്നിവര്‍ പ്രസംഗിച്ചു. അധ്യാപക പ്രതിനിധി ലിജോ പുല്ലാട് സ്വാഗതവും സിസ്റ്റര്‍ കരോളിൻ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികള്‍ , സമ്മാനദാനം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരുന്നു. ഇടവക പ്രതിനിധി ജോഷി തൈക്കാടൻ, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലിസ മാത്യു, മേഖലാ മിഷൻ പ്രതിനിധി പി. ജെ. ജോണി , യൂണിറ്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.