Breaking News:
ഇന്ത്യൻ ഉൽപന്നങ്ങൾക്ക് വീണ്ടും 25% തീരുവ ചുമത്തി യുഎസ്. ഇതു സംബന്ധിച്ച് എക്സിക്യൂട്ടിവ് ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. സുഹൃത്താണെങ്കിലും ഇളവില്ല എന്നാണ് ട്രംപിന്റെ വിശദീകരണം. 25% അധിക തീരുവ കൂടിചുമത്തിയതോടെ ആകെ തീരുവ 50% ആയി.
ടോൾ പിരിവ് നിർത്താൻ ഉത്തരവ് ! തൃശ്ശൂർ പാലിയേക്കര ടോൾ പിരിവ് നിർത്താൻ ഹൈക്കോടതി ഉത്തരവ്. നാലാഴ്ചത്തേക്ക് ടോൾ പിരിവ് നിർത്താനാണ് നിർദ്ദേശം. ഉടൻ പരിഹാരം കാണണമെന്ന് കോടതി.
തൃശൂർ തീരത്ത് കടൽ വെള്ളത്തിന് നിറംമാറ്റം രണ്ട് കിലോമീറ്ററോളം നീളത്തിൽ ഇളം ചുവപ്പ് നിറം… എടക്കഴിയൂരാണ് സംഭവം.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് ടേം നിബന്ധനയിൽ ഇളവ് വരുത്താൻ സിപിഎം; വിജയസാധ്യത മാത്രം പരിഗണിക്കും.. ആരോപണങ്ങൾ നേരിട്ടവരെ ഒഴിവാക്കിയേക്കും ! നിയമസഭയിലേക്ക് അടുത്ത ഊഴവും കാത്ത്..
കനത്ത മഴ; തൃശ്ശൂർ, കാസർകോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു!!! കണ്ണൂരിലെ പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ല.