പാലക്കാട് : 20.5 ലക്ഷം ടിക്കറ്റുകള്‍ വില്‍പ്പന നടത്തി ഓണം ബംപര്‍ ലോട്ടറിക്ക് റെക്കോര്‍ഡ് വില്പന. ജൂലൈ 27നാണ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. ഇതുവരെ 20.5 ലക്ഷം ടിക്കറ്റുകള്‍ വിറ്റു പോയി. കഴിഞ്ഞവര്‍ഷം ഈ കാലയളവില്‍ 12.83 ലക്ഷം ഓണം ബംപര്ടിക്കറ്റുകളാണ് വിറ്റത്. 500 രൂപ ടിക്കറ്റ് വിലയുള്ള ഓണം ബംപറിന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സമ്മാന തുകയായ 25 കോടി രൂപയാണ് ഒന്നാം സമ്മാനമായി നല്‍കുന്നത്.ടിക്കറ്റ് വില്‍പ്പനയില്‍ പാലക്കാട് ജില്ലയാണ് ഒന്നാം സ്ഥാനത്ത്. തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, കോട്ടയം ജില്ലകള്‍ രണ്ടും മൂന്നും നാലും അഞ്ചും സ്ഥാനങ്ങളുമായി തൊട്ടുപിന്നിലുണ്ട്. 25 കോടി സമ്മാനത്തുകയില്‍ 10% ഏജന്റിന്റെ കമ്മീഷനും ശേഷിക്കുന്ന തുകയില്‍ നിന്ന് 30% നികുതിയും കഴിച്ചുള്ള തുക ജേതാവിന് ലഭിക്കും.