വന്യജീവി ആക്രമണം മൂലമുള്ള മരണങ്ങൾ ഭരണക്കാർക്ക് അത് ഒരു വാർത്തയേ അല്ലാതായിരിക്കുന്നു!! വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് വലിയ നഷ്ടപരിഹാരം, സർക്കാർ കൊടുത്തുകൊണ്ടിരിക്കുകയാണെന്നുള്ള ഒരു തെറ്റായ പൊതുബോധം സൃഷ്ടിച്ചെടുക്കുന്നതിനുള്ള തീവ്രശ്രമത്തിലാണിന്ന് ഭരണക്കാർ. ഇതാണ് ഇന്ന് മലയോര മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും.