തമിഴ്നാട്ടിൽ നിന്നു അമിതഭാരം കയറ്റി വന്ന രണ്ടു കരിങ്കൽ ലോറികൾ പോലീസ് പിടികൂടി 37,000 രൂപ പിഴയീടാക്കി. കഴിഞ്ഞ ദിവസം കൊഴിഞ്ഞാമ്പാറ ടൗണിൽ നടത്തിയ പരിശോധനയിലാണ് ലോറി പിടികൂടിയത്. വേ-ബിഡ്ജിൽ എത്തിച്ച് തൂക്കം നോക്കി അമിതഭാരം കയറ്റിയിട്ടുണ്ടെന്നു തെളിഞ്ഞതോടെയാണ് പിഴയീടാക്കിയത്.