ജാഗ്രതൈ… കേരളതീരത്ത് നിന്നും അകലെയായി അറബിക്കടലിൽ കപ്പലിൽ നിന്ന് അപകടരമായ വസ്തുക്കലുള്ള കാർഗോ കടലിൽ വീണതായി അറിയിപ്പ്. ഈ കാർഗോ തീരത്ത് അടിഞ്ഞാൽ പൊതുജനം തൊടരുത് എന്ന് നിർദ്ദേശം. ദുരന്തനിവാരണ അതോറിറ്റിയാണ് പ്രത്യേക മുന്നറിയിപ്പ്.
കണ്ടാൽ ഉടൻ 112 എന്ന നമ്പറിൽഇവ വിവരം അറിയിക്കാനാണ് നിർദേശം.ഈകാർഗോകൾ തീരത്തടിഞ്ഞാൽ ഉടൻ പൊലീസിനെയോ അധികൃതരെയോ വിവരമറിയിക്കാൻ നിർദേശമുണ്ട്. കൊച്ചി തീരത്തിന് സമീപം ആയാണ് സംഭവം. കണ്ടെയ്നറുകൾ തെന്നിയാണ് കടലിൽ വീണത്. കടൽ തീരത്ത് എണ്ണപ്പാടങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.