ആശ പ്രവർത്തകർ സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തുന്ന അനിശ്ചിതകാല രാപകൽ സമരത്തിന്റെ 100-ാം ദിവസമായ ഇന്നലെ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ പ്രവർത്തകർ സമരജ്വാല തെളിയിച്ചു. രാപകൽ സമരയാത്ര ക്യാപ്റ്റനും കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എം.എ. ബിന്ദു പ്രതിഷേധജ്വാല തെളിയിച്ച് പ്രവർത്തകർക്ക് കൈമാറി. അഞ്ചിന് കാസർകോട്ടുനിന്നാരംഭിച്ച സമരയാത്രയിലെ അംഗങ്ങളാണ് സമരജ്വാല തെളിയിച്ചത്.