വിനോദ സഞ്ചാരികളെ ഇതിലെ… മലമ്പുഴ ചുറ്റികാണാൻ ഡാം ടോപ് സഫാരി.

മലമ്പുഴ ഡാമിൻ്റെ സൗന്ദര്യം ഇനി ഡാം ടോപ് സഫാരി വാഹനം ഉപയോഗിച്ച് ദീർഘനേരം സഞ്ചാരികൾക്ക് ചുറ്റിക്കാണാം. അഞ്ചു വർഷത്തിനുശേഷമാണ് ഡാം ചുറ്റിക്കാണാനുള്ള ഡാം ടോപ് സഫാരി വാഹനം വീണ്ടുമെത്തുന്നത്. ഇതോടെ സഞ്ചാരികളും ആവേശത്തിലാണ്. വാഹനത്തിൽ സുഖമായിരുന്ന് ഡാം മുഴുവനായും പതിനഞ്ച് മിനിറ്റിലേറെ സമയമെടുത്ത് ചുറ്റിക്കാണാം. ഏറ്റവും മുകളിലെത്തി കാഴ്ചകൾ കണ്ട് മടങ്ങാം. ഒരാൾക്ക് 50 രൂപയാണ് നിരക്ക്. ഒരു വാഹനത്തിൽ ഏഴുപേരെ വരെയാണ് കയറ്റുക. രാവിലെ പത്തുമുതൽ വൈകീട്ട് അഞ്ചുവരെയാണ് ഡാം ടോപ് സഫാരി.