റാ​പ്പ​ർ വേ​ട​നെ​തി​രാ​യ പു​ലി​പ​ല്ല് കേ​സ്; വ​നം ​വകുപ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. വേ​ട​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ണ്ണു​ക​ടി​യു​ണ്ട്. പു​ല്ലി​പ്പ​ല്ല് വി​വാ​ദ​ത്തി​ൽ വേ​ട​നെ​തി​രെ വ​നം​വ​കു​പ്പ് ഉദ്യോ​ഗ​സ്ഥ​ർ വേ​ണ്ടാ​ത്ത ഇ​ട​പെ​ട​ലാ​ണ് ന​ട​ത്തി​യ​തെ​ന്നും ഗോ​വി​ന്ദ​ൻ പ്ര​തി​ക​രി​ച്ചു.