കോഴിക്കോട് നഗരത്തിലെ പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം. ബസ് സ്റ്റാൻഡിലെ കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന കടയിലാണ് തീപിടിത്തമുണ്ടായത്.
അഗ്നിരക്ഷാസേനയും നാട്ടുകാരും തീ അണയ്ക്കാൻ ശ്രമിക്കുകയാണ്. മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാനും ശ്രമം തുടങ്ങി. കൂടുതൽ ഫയർഫോഴ്സ് സംഘത്തെ സ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്.