
ഇന്നത്തെ സമുദായ ശാക്തീകരണ സമ്മേളനത്തിന്റെയും അവകാശ പ്രഖ്യാപന റാലിയുടെയും ആവേശത്തിലാണ് പാലക്കാട് നഗരം. സമുദായ ശാക്തീകരണം രാഷ്ട്ര പുരോഗതിക്ക് എന്ന സന്ദേശവുമായി കത്തോലിക്കാ കോൺഗ്രസ് രാജ്യാന്തര സമ്മേളനം പാലക്കാട് നടന്നു. ഇന്ന് ഉച്ചയോടെ പാലക്കാട് കെ . പി. ലോറൻസ് മൈതാനത്ത് നിന്ന് ചക്കാന്തറ സെൻറ് റാഫേൽസ് കത്തീഡ്രലിലേക്ക് ആയിരങ്ങൾ പങ്കെടുത്ത അവകാശ പ്രഖ്യാപന റാലിയും, തുടർന്ന് സമുദായ ശാക്തീകരണ സമ്മേളനവും ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു.