ആലപ്പുഴയിൽ കോളറ സ്ഥിരീകരിച്ചയാൾ മരിച്ചു. ആലപ്പുഴ തലവടി സ്വദേശി ടി.ജി. രഘു (48) ആണ് മരിച്ചത്. കോളറ സ്ഥിരീകരിച്ച രഘു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയായിരുന്നു.ശാരീരിക അസ്വസ്ഥതയെ തുടർന്നാണ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില വഷളാകുകയായിരുന്നു.