ബെംഗളൂരുവിൽ മലയാളികൾ സഞ്ചരിച്ച കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് ഒരു വയസുകാരനു ദാരുണാന്ത്യം.

ഡിവൈഡറിലിടിച്ച് മറിഞ്ഞ കാറിലേക്ക് പിന്നാലെയെത്തിയ ബസ് പാഞ്ഞുകയറി പിഞ്ചുകുഞ്ഞിനെ ദാരുണാന്ത്യം സംഭവിക്കുകയായിരുന്നു. കണ്ണൂർ കേളകം ചെങ്ങോത്ത് കൊളക്കാട് കാരിച്ചിറയിൽ അതുൽ– അലീന ദമ്പതികളുടെ മകൻ കാർലോ ജോ കുര്യൻ (1) ആണ് മരിച്ചത്. കാറിൽ യാത്ര ചെയ്ത ആറുപേർക്ക് പരുക്കേറ്റു.

കാർലോയുടെ മാതാവ് അലീന (33), മൂത്ത മകൻ സ്റ്റീവ് (3), അലീനയുടെ മാതാവ് റെറ്റി (57), ബന്ധുക്കളായ ആരോൺ (14), ആൽഫിൻ (16), കാർ ഡ്രൈവർ ആന്റണി (27) എന്നിവരെ ബെംഗളൂരു സെന്റ് ജോൺസ്  മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ അഞ്ചിനായിരുന്നു സംഭവം.