കണ്ണൂർ പാനൂരില്‍ സ്റ്റീൽ ബോംബ് കണ്ടെത്തി. രണ്ട് സ്റ്റീൽ ബോംബുകളാണ് പാനൂരിലെ ചെണ്ടയാടെന്ന പ്രദേശത്ത് നിന്നും കണ്ടെത്തിയത്. പ്രദേശത്ത് കാട് വെട്ടിത്തെളിക്കാന്‍ എത്തിയവർ ആണ് സ്റ്റീല്‍ ബോംബ് കാണുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതിനുമുമ്പും ഈ പ്രദേശത്ത് ബോംബ് കണ്ടെത്തുകയും അപകടം നടക്കുകയും ചെയ്തിട്ടുണ്ട്.