ഇന്ന് രാവിലെയാണ് സംഭവം. ചുവട്ടു പാടം ആട്ടോക്കാരന് ലില്ലി മനോജിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ വലിയ കല്ലുകൊണ്ട് തകര്‍ത്ത് പലക ഇളക്കിമാറ്റിയാണ് മോഷ്ടാവ് അകത്തു കടന്നിരിക്കുന്നത്.
അലമാരക്ക് അകത്ത് സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. അടുക്കളയില്‍ സൂക്ഷിച്ച കത്തി ഉപയോഗിച്ച് അലമാര കുത്തി പൊളിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ നടക്കുന്ന നാലാമത്തെ മോഷണമാണിത്. മുന്‍പ് നടന്ന മോഷണങ്ങളില്‍ പ്രതികളെയും ഇതുവരെയായും പിടികൂടാനായിട്ടില്ല.