പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ സ്കിൽ ഡെവലപ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നെന്മാറ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ കേന്ദ്രമായി ആരംഭിക്കുന്ന ഇലക്ട്രിക്ക് വെഹിക്കിൾ സെർവീസിങ് ടെക്നീഷ്ൻ, ഗ്രാഫിക് ഡിസൈനിങ് എന്നീ കോഴ്സുകൾക്ക് മെയ് പതിനഞ്ചാം തീയതി വരെ അപേക്ഷിക്കാവുന്നതാണ് .15 – 23 വയസു വരെയുള്ള പത്താം ക്ലാസ് പാസ് ആയവർക്കാണ് യോഗ്യത. ക്ലാസുകൾ ശനി, ഞായർ പൊതു അവധി ദിവസങ്ങളിലായിരിക്കും. എൻ. എസ്. ക്യു. എഫ്. ലെവൽ 4 സർട്ടിഫിക്കറ്റാണ് കോഴ്സ് പാസ് ആകുന്നവർക് ലഭിക്കുന്നത്. www.ssakerala.in എന്ന സൈറ്റിൽ നിന്നും അപേക്ഷ ഫോം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ നെന്മാറ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ലഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.