കണ്ണൂർ കരിവെള്ളൂരിലെ വിവാഹവീട്ടിലെ മോഷണക്കേസിൽ പ്രതി വരന്റെ ബന്ധു. വേങ്ങാട് സ്വദേശി വിപിനിയാണ് പിടിയിലായത്. സ്വർണ്ണത്തോടുള്ള ഭ്രമം കൊണ്ടാണ് കവർച്ച നടത്തിയതെന്ന് വിപിനി മൊഴിനൽകി. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ സ്വർണ്ണം വീട്ടുവരാന്തയിൽ ഉപേക്ഷിച്ചിരുന്നു.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കരിവെള്ളൂരിൽ വിവാഹദിവസം വീട്ടിൽ നിന്നും 30 പവൻ കവർന്നത്. കൊല്ലം സ്വദേശി ആർച്ച സ്വർണമാണ് മോഷണം പോയത്.മെയ് ഒന്നിനാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ഭാർതൃവീട്ടിലെത്തിയപ്പോഴാണ് മോഷണം.