ഭീകരക്യാമ്പുകൾ ലക്ഷ്യമിട്ട് ഇന്ത്യൻ സൈന്യം കഴിഞ്ഞ ദിവസം നടത്തിയ മിസൈൽ ആക്രമണത്തിൽ ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണം. ഇന്ത്യ തേടുന്ന ഭീകരരിൽ പ്രധാനിയാണ് അബ്ദുള്‍ റൗഫ് അസര്‍. പാക്കിസ്ഥാന് ബഹവൽപൂരിലെ ജെയ്ഷെ ആസ്ഥാനത്ത് നടത്തിയ മിസൈലാക്രമണത്തിൽ മസൂദ് അസ്ഹറിന്റെ 10 കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു.