പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് IPS ൻ്റെ നിർദ്ദേശാനുസരണം ഓണത്തോടനുബന്ധിച്ച് കേരളത്തിലേക്ക് ലഹരി കടത്ത് തടയുന്നതിനുള്ള സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് ഒറ്റപ്പാലം പോലീസും , പാലക്കാട് ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ അമ്പലപ്പാറ മുതലപ്പാറക്കാവ് വെച്ച് 16. 210 ഗ്രാം MD MA യുമായി 1. സ്വേതേഷ് @ വിജേഷ് വയസ്സ് 22 , S/O വിജയൻ, മുളക്കൽ വീട്, പാലാട്ട് റോഡ് , ഒറ്റപ്പാലം, പാലക്കാട് ജില്ല 2. രഞ്ജു വയസ്സ് 23, S/O രാമചന്ദ്രൻ , സൗപർണ്ണിക, നെല്ലിക്കുറിശ്ശി, മുളഞ്ഞൂർ.പി.ഒ, ഒറ്റപ്പാലം, പാലക്കാട് 3. റബാഹ് വയസ്സ് 41, S/O ഹംസ ഹാജി, പുത്തൻപീടിയേക്കൽ, പാറേൽ ,തൂത , മലപ്പുറം ജില്ല 4. മുഹമ്മദ് അലി വയസ്സ് 38 S/O അസ്സൈനാർ, ചെമ്പലങ്ങാട് വീട് , പുലിയാനാം കുന്ന്, ചളവറ, പാലക്കാട് ജില്ല എന്നിവരെ അറസ്റ്റ് ചെയ്തു.
ബാംഗ്ലൂരിൽ നിന്നാണ് പ്രതികൾ ലഹരിമരുന്ന് എത്തിച്ചത്. ഒറ്റപ്പാലം , ചെർപ്പുളശ്ശേരി മേഖലയിലെ ലഹരി ശൃoഖലയിലെ മുഖ്യ കണ്ണികളാണ് പ്രതികൾ.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് IPS ൻ്റെ നിർദ്ദേശപ്രകാരം ഷൊർണൂർ ഡി.വൈ. എസ്.പി. ഹരിദാസ് ,പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ആർ.മനോജ് കുമാർ, എന്നിവരുടെ നേത്യത്വത്തിൽ എ.എസ്.പി. യോഗേഷ് മാന്ദയ്യ IPS, ഇൻസ്പെക്ടർ എം.സുജിത്ത്, സബ്ബ് ഇൻസ്‌പെക്ടർ കെ.ജെ. പ്രവീൺ എന്നിവരുടെ
നേതൃത്വത്തിലുള്ള ഒറ്റപ്പാലം പോലീസും , സബ്ബ് ഇൻസ്പെക്ടർ എച്ച്. ഹർഷാദിൻ്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി ലഹരിമരുന്നും പ്രതിയേയും പിടികൂടിയത്