ആലത്തൂർ:തമിഴ്നാട് നാഗർകോവിലിൽ ഫുട്ബോൾ ടർഫ് നിർമാണത്തിനിടെ ലാഡറിൽ നിന്ന് വീണ് കുനിശ്ശേരി സ്വദേശിയായ യുവാവ് മരിച്ചു. കുനിശ്ശേരി ആനയ്ക്കാംപറമ്പ് ഏഷ്യാനെറ്റ് വാസുദേവൻ്റെ മകൻ അരുൺ (22) ആണ് മരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി 30 അടിയോളം ഉയരത്തിലുള്ള ലാഡറിൽ നിന്ന് ഇറങ്ങുന്നതിനിടെ കാറ്റ് വീശി താഴേക്ക് പതിക്കുകയായിരുന്നു. തോണിപ്പാടം സ്വദേശി ദീപകനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർക്ക് സാരമായുള്ള പരിക്കില്ല. അരുണിൻ്റെ സംസ്കാരം ഇന്ന് രാവിലെ എട്ടിന് എരിമയൂർ പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.അമ്മ: പ്രിയ.സഹോദരി :അമൃത.