കരുണയുടെ ഇടയനായ ഫ്രാന്‍സിസ് മാര്‍പാപ്പക്ക് കണ്ണീരോടെ വിട.. പ്രാര്‍ഥനയോടെ വിട ചൊല്ലി ലോകം..🙏 നെന്മാറ ക്രിസ്തുരാജ ദേവാലയത്തിൽ പ്രത്യേക പ്രാർത്ഥനകൾ ഒരുക്കി.

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ശുശ്രൂഷയുടെ ഭാഗമായി വിവിധ പള്ളികളിൽ വിശ്വാസികൾ പ്രത്യേകം പ്രാർത്ഥനകൾ ഒരുക്കി. നെന്മാറ ക്രിസ്തു രാജ ദേവാലയത്തിൽ വികാരി ഫാദർ സെബാസ്റ്റ്യൻ താമരശ്ശേരിയുടെ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയും ഒപ്പീസും നടന്നു. നാളെ ദേവാലയത്തിൽ അനുസ്മരണ ചടങ്ങ് നടക്കുമെന്നും ഇടവക കൂട്ടായ്മ അറിയിച്ചു.