നെല്ലിയാമ്പതിയിൽ ഇരുചക്രവാഹന യാത്രക്കാരനെ പന്നിയിടിച്ചു പരിക്കേൽപ്പിച്ചു.

ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ തോട്ടം തൊഴിലാളിയെ പന്നി ഇടിച്ചു പരിക്കേൽപ്പിച്ചു. നെല്ലിയാമ്പതി പോബ്സൺ തോട്ടം തോഴിലാളിയായ അനീഷ് (44)നാണ് പരിക്കുപറ്റിയത്. പുലയംപാറ ടൗണിൽ വന്നശേഷം തിരികെ വീട്ടിലേക്ക് പോകും വഴി നെല്ലിയാമ്പതി സീതാർകുണ്ട് റോഡിലെ പോബ്സൺ ഗേറ്റ്നു സമീപത്തുവച്ച് കഴിഞ്ഞദിവസം വൈകിട്ടാണ് അപകടമുണ്ടായത്. പന്നിബൈക്കിൽ ഇടിച്ച് താഴെ വീണ അനീഷിന് കാലിനും താടിക്കും സാരമായ പരുക്ക് പറ്റി. നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ തുടർ ചികിത്സയിലാണ്.