
കനത്ത മഴയിലും കാറ്റിലും നെല്ലിയാമ്പതി ചുരം റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കുണ്ടറ്ചോല പാലത്തിനു സമീപം ചുരം റോഡിന് കുറുകെ മരങ്ങൾ വീണ് റോഡ് ഗതാഗതം ഒന്നര മണിക്കൂർ തടസ്സപ്പെട്ടു. കഴിഞ്ഞദിവസം ചെറുനെല്ലി ബംഗ്ലാവ് വളവിലും സമീപവും മരക്കൊമ്പുകൾ പൊട്ടിവീണ ഗതാഗതം തടസ്സപ്പെട്ടിരുന്നു. സർവീസ് ബസ് ഉൾപ്പെടെ നൂറിലേറെ ചെറുതും വലുതുമായ വാഹനങ്ങൾ റോഡിൽ കുടുങ്ങിയിരുന്നു. വൈകുന്നേരം ഏഴു മണിയോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. കോൺഗ്രസ് പ്രവർത്തകരായ പി. ഒ. ജോസഫും ഷിബു, ഷെരീഫ്, മുകേഷ്, സൂരജ് തുടങ്ങിയവരടങ്ങുന്ന സംഘമെത്തിയാണ് മരങ്ങൾ മാറ്റിയത്. വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് അധികൃതരും അഗ്നി രക്ഷാ സേനയും സ്ഥലത്തെത്തി. തുടർന്ന് അപകട ഭീഷണി ഉയർത്തി റോഡിൽ കിടന്ന വലിയ മരക്കഷണങ്ങൾ മുറിച്ചുമാറ്റി രണ്ടുപേരി ഗതാഗതം പുനസ്ഥാപിച്ചു. വേനൽ, വിഷു, പെസഹ ഈസ്റ്റർ അവധിയുമായി ബന്ധപ്പെട്ട് വിനോദസഞ്ചാരികളുടെ തിരക്കും നെല്ലിയാമ്പതി മേഖലയിൽ അനുഭവപ്പെട്ടു.