സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു..👇

48-ാമത് സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എആര്‍എം, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടനുള്ള പുരസ്കാരം ടൊവിനോ തോമസ് നേടി. മികച്ച നടിക്കുള്ള പുരസ്‌കാരം റിമ കല്ലിങ്കലും നസ്രിയ നസീമും പങ്കിട്ടു. സൂക്ഷ്മദര്‍ശിനിയാണ് നസ്രിയയെ അവാർഡിന് അർഹയാക്കിയത്. അതേസമയം, തിയേറ്റര്‍: മിത്ത് ഓഫ് റിയാലിറ്റി എന്ന ചിത്രത്തിലെ പ്രകടനമാണ് റിമയ്ക്ക് പുരസ്കാരം നേടികൊടുത്തത്. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ‘ഫെമിനിച്ചി ഫാത്തിമ’യാണ് മികച്ച ചിത്രം.

നടന്‍ ജഗദീഷിന് റൂബി ജൂബിലി അവാര്‍ഡും നടി സീമ, ബാബു ആന്റണി, സുഹാസിനി, ഛായാഗ്രാഹകനും സംവിധായകനുമായ വിപിന്‍ മോഹന്‍, നിര്‍മ്മാതാവ് ജൂബിലി ജോയ് തോമസ്, സംഘട്ടനസംവിധായകന്‍ ത്യാഗരാജന്‍ എന്നിവര്‍ക്ക് ചലച്ചിത്രപ്രതിഭാ പുരസ്‌കാരങ്ങളും ലഭിച്ചു. 

*സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം 2024: പുരസ്കാര ജേതാക്കൾ ഇവർ*

മികച്ച ചിത്രം: ഫെമിനിച്ചി ഫാത്തിമ (സംവിധാനം: ഫാസില്‍ മുഹമ്മദ്)

മികച്ച നടൻ: ടൊവിനോ തോമസ് (എആര്‍എം, അന്വേഷിപ്പിന്‍ കണ്ടെത്തും)

മികച്ച നടി: നസ്രിയ (സൂക്ഷ്മദർശിനി), റിമ കല്ലിങ്കൽ (തിയേറ്റര്‍: മിത്ത് ഓഫ് റിയാലിറ്റി)

മികച്ച സംവിധായകൻ: ഇന്ദുലക്ഷ്മി

*പ്രത്യേക പുരസ്കാരങ്ങൾ:*

റൂബി ജൂബിലി അവാര്‍ഡ്: ജഗദീഷ്

ചലച്ചിത്രപ്രതിഭാ പുരസ്‌കാരങ്ങൾ: സീമ, ബാബു ആന്റണി, സുഹാസിനി, വിപിന്‍ മോഹന്‍, ജൂബിലി ജോയ് തോമസ്,  ത്യാഗരാജന്‍

പ്രത്യേക ജൂറി പുരസ്‌കാരം:

സംവിധാനം: ഷാന്‍ കേച്ചേരി (ചിത്രം: സ്വച്ഛന്ദ മൃത്യു)

അഭിനയം : ഡോ.മനോജ് ഗോവിന്ദന്‍ (നജസ്), ആദര്‍ശ് സാബു (ശ്വാസം), ശ്രീകുമാര്‍ ആര്‍ നായര്‍ (നായകന്‍ പൃഥ്വി), സതീഷ് പേരാമ്പ്ര (പുതിയ നിറം)

തിരക്കഥ : അര്‍ച്ചന വാസുദേവ് (ചിത്രം: ഹെര്‍)

*മറ്റ് പുരസ്‌കാരങ്ങള്‍:*

മികച്ച രണ്ടാമത്തെ ചിത്രം: സൂക്ഷ്മദര്‍ശിനി

രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍: എം.സി ജിതിന്‍

സഹനടന്‍: സൈജു കുറുപ്പ് (ഭരതനാട്യം), അര്‍ജുന്‍ അശോകന്‍(ആനന്ദ് ശ്രീബാല)

സഹനടി: ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ)

സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരങ്ങള്‍: ജാഫര്‍ ഇടുക്കി, ഹരിലാല്‍, പ്രമോദ് വെളിയനാട്

ബാലതാരം (ആണ്‍) : മാസ്റ്റര്‍ ഏയ്ഞ്ചലോ ക്രിസ്റ്റ്യാനോ (കലാം STD V-B)

ബാലതാരം (പെണ്‍): ബേബി മെലീസ (കലാം STD V-B)

തിരക്കഥ : ഡോണ്‍ പാലത്തറ, ഷെറിന്‍ കാതറിന്‍ (ഫാമിലി)

മികച്ച ഗാനരചയിതാവ്: വാസു അരീക്കോട് (രാമുവിന്റെ മനൈവികള്‍), വിശാല്‍ ജോണ്‍സണ്‍ (പ്രതിമുഖം)

സംഗീത സംവിധായകന്‍: രാജേഷ് വിജയ് (മായമ്മ)

പിന്നണി ഗായകന്‍: മധു ബാലകൃഷ്ണന്‍ (ഓം സ്വസ്തി…ചിത്രം: സുഖിനോ ഭവന്തു)

ഗായിക: വൈക്കം വിജയലക്ഷ്മി (അങ്ങ് വാനക്കോണില്‍ – എആര്‍എം), ദേവാനന്ദ ഗിരീഷ് (നാടിനിടയാനാ – സുഖ്‌നോ ഭവന്തു)

ഛായാഗ്രഹണം: ദീപക് ഡി. മേനോന്‍ (കൊണ്ടല്‍)

ഫിലിം എഡിറ്റര്‍: കൃഷാന്ത് (സന്തര്‍ഷ ഖതാന)

ശബ്ദം: റസൂല്‍ പൂക്കുട്ടി, ലിജോ എന്‍. ജെയിംസ്, റോബിന്‍ കുഞ്ഞുകുട്ടി (വടക്കന്‍)

കലാസംവിധാനം: ഗോകുല്‍ ദാസ് (അഞങ)

മേക്കപ്പ് മാന്‍: ഗുര്‍പ്രീത് കൗര്‍, ഭൂബാലന്‍ മുരളി (ബറോസ് ദ ഗാര്‍ഡിയന്‍ ഓഫ് ട്രഷര്‍).