സമ്മർ ബമ്പർ ; 10 കോടി അടിച്ചത് സേലം സ്വദേശിക്ക്.

സമ്മർ ബമ്പർ അടിച്ച ഭാഗ്യവാനെ കണ്ടെത്തി. തമിഴ്നാട് സേലം സ്വദേശിക്കാണ് 10 കോടി സമ്മർ ബമ്പർ അടിച്ചത്. ഒന്നാം സമ്മാനം അടിച്ച പാലക്കാട്ടെ ഏജൻസിയിൽ ഭാഗ്യവാൻ എത്തിയെങ്കിലും പേര് രഹസ്യമാക്കി വയ്ക്കാൻ അഭ്യർത്ഥിക്കുകയായിരുന്നു.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സമ്മർ ബമ്പറിന്റെ ഒന്നാം സമ്മാനം ഇത്തവണ പാലക്കാട് ജില്ലയിൽ വിറ്റ ടിക്കറ്റിനാണ് അടിച്ചത്. ടിക്കറ്റ് നമ്പർ S G 513715 ആണ് സമ്മർ ബമ്പറിന്റെ ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത്. പാലക്കാട് സബ് ഓഫിസിലെ ഏജന്റായ എസ്.സുരേഷ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 250 രൂപയായിരുന്നു സമ്മർ ബമ്പർ ടിക്കറ്റിന്റെ വില. ആകെ 36 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ 35 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റുപോയിരുന്നു.