.ജില്ലാതല ബഡ്‌സ് ദിനാഘോഷം നടന്നുതങ്ങളുടെതല്ലാത്ത കാരണങ്ങളാല്‍ പ്രയാസമനുഭവിക്കുന്ന ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങും തണലും ആശ്വാസവുമാകാന്‍ സമൂഹത്തിന് കഴിയണമെന്ന് കെ. പ്രേംകുമാര്‍ എം.എല്‍.എ പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പുതുശ്ശേരി ഗ്രാമപഞ്ചായത്ത് ഇ.കെ നായനാര്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ജില്ലാതല ബഡ്‌സ് ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ആത്മവിശ്വാസം പകരാന്‍ സര്‍ക്കാറിന് കഴിയുമെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര പറഞ്ഞു. പുതുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍. പ്രസീദ അധ്യക്ഷയായി. ശാരീരിക വെല്ലുവിളികളെ അതിജീവിച്ച ബഹുമുഖ പ്രതിഭ പ്രണവ് എം. ബാലസുബ്രമണ്യന്‍ വിശിഷ്ടാതിഥിയായി. പരിപാടിയില്‍ ബഡ്‌സ് കുട്ടികള്‍ക്ക് സാങ്കേതിക മികവ് ഉപയോഗിച്ച് പ്രയോജനപ്പെടുത്താവുന്ന തെറാപ്പി സംവിധാനത്തിന്റെ പ്രദര്‍ശനം നടന്നു. ജില്ലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ 30 ബഡ്‌സ് സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഭിന്നശേഷിയുള്ളവര്‍ക്ക് കൂടുതല്‍ ശേഷിയോടെയും ആത്മവിശ്വാസത്തോടെയും ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ആവശ്യമായ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് ഈ സ്ഥാപനങ്ങളിലൂടെ നല്‍കുന്നത്. ബഡ്‌സ് സ്ഥാപനങ്ങളെയും അവയുടെ പ്രവര്‍ത്തനങ്ങളെും കൂടുതല്‍ ജനകീയമാക്കുക, സമൂഹത്തിലെ ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളെ ഉള്‍ചേര്‍ക്കുക, രക്ഷകര്‍ത്താക്കള്‍ക്ക് മാനസികപിന്തുണ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് നാല് ദിവസം നീണ്ടുനിന്ന ബഡ്‌സ് ദിനാഘോഷ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചത്. ബഡ്‌സ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ കലാപ്രകടനങ്ങള്‍, നവീന്‍ പാലക്കാടും സംഘവും അവതരിപ്പിച്ച കലാവിരുന്ന്, ചിറ്റൂര്‍ പാട്ടുഗ്രാമത്തിന്റെ സംഗീതവിരുന്ന് എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. ജില്ലാ പഞ്ചായത്തംഗം എം. പത്മിനി, ശ്രീകൃഷ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് സി. രാജിക, പുതുശ്ശേരി പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. സുജിത്, പഞ്ചായത്തംഗം പാലാഴി ഉദയകുമാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എം. സുശീല, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ ചന്ദ്രദാസ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡാന്‍ ജെ. വട്ടോളി എന്നിവര്‍ പങ്കെടുത്തു.ജില്ലാ ഇ