ഗോവിന്ദാപുരത്ത്‌ രേഖകളില്ലാതെ കടത്തിയ 32.5 ലക്ഷം പിടികൂടി.

തമിഴ്‌നാട്ടിൽനിന്നും കേരളത്തിലേക്ക് രേഖകളില്ലാതെ വാഹനത്തിൽ കടത്തിയ 32.5 ലക്ഷം രൂപ എക്സൈസ് സംഘം പിടികൂടി. ഗോവിന്ദാപുരം അതിർത്തിയിൽ ഞായറാഴ്‌ച വൈകീട്ട് എട്ടോടെനടന്ന വാഹന പരിശോധനയ്ക്കിടെയാണ് പലചരക്കുസാധനകൾ കയറ്റിവന്ന മിനി ട്രക്കിൽനിന്ന് അസി. എക്സൈസ് ഇൻസ്പെക്ട‌ർ ജി. സിജിത്തും സംഘവും ചേർന്ന് തുക പിടികൂടിയത്. തുടർനടപടികൾക്കായി വാഹനത്തിന്റെ ഡ്രൈവർ മുടപ്പല്ലൂർ മണലിപ്പാടം ചെറുകാട്ടുതറ മാടമ്പത്ത് വീട്ടിൽ സി. ജയചന്ദ്രനെ എക്സൈസ് കസ്റ്റഡിയിലെടുക്കുകയും പണവും ഡ്രൈവറെയും ഇൻകംടാക്സ് വകുപ്പിന് കൈമാറുകയും ചെയ്‌തു.