എംഎസ്എഫ്എസ് സഭാംഗവും വിശാഘപട്ടണം പ്രൊവിൻസിലെ സീനിയർ വൈദീകനുമായ ഫാ. ജോസഫ് പുളിക്കൽ (91) എംഎസ്എഫ്എസിൻ്റെ ചുവട്ടുപ്പാടത്തുള്ള സെമിനാരിയിൽ അന്തരിച്ചു. സംസ്കാരം നാളെ (വെള്ളി) ഉച്ചകഴിഞ്ഞ് രണ്ടിന് പാലക്കാട് രൂപത ബിഷപ്പ് എമിരിതൂസ് മാർ ജേക്കബ് മാനത്തോടത്തിൻ്റെ കർമികത്വത്തിൽ ചുവട്ടുപ്പാടത്തെ എംഎസ്എഫ്എസ് മെർമിയർ ഭവനത്തിൽ നടക്കും. കുട്ടനാട് മുട്ടാർ പരേതരായ പി.ഡി. ജോസഫ് – ഏലിയാമ്മ ജോസഫ് ദമ്പതികളുടെ മകനാണ്. 1959 വൈദികപ്പട്ടം സ്വീകരിച്ച പുളിക്കലച്ചൻ തന്റെ വൈദീക ജീവിതത്തിന്റെ കൂടുതൽ വർഷങ്ങളും വിശാഘപട്ടണം സെൻ്റ് അലോഷ്യസ്, സീതമാന്തര എസ്എഫ്എസ് സ്കൂൾ എന്നിവിടങ്ങളിൽ പ്രിൻസിപ്പൽ, കറസ്പോണ്ടന്റ്, ആത്മീയ ഗുരു, സെമിനാരി സ്റ്റാഫ് എന്നീ നിലകളിലാണ് സേവനം ചെയ്തത്. ബംഗളൂരു സുവിദ്യ കോളജിൽ പ്രഫസർ, എസ്എഫ്എസ് സെമിനാരി ഏറ്റുമാനൂർ റെക്ടർ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.എംഎസ്എഫ്എസ് സഭയുടെ ജനറൽ കുരിയ, പ്രൊവിൻസ് അഡ്മിനിസ്ട്രേഷനിൽ കൗൺസിലറായി സേവനം അനുഷ്ഠിച്ചിരുന്ന പുളിക്കലച്ചൻ പിന്നീട് വിശാഘപട്ടണം റോസ് ഹിൽ തീർഥാടന കേന്ദ്രത്തിലും സേവനം ചെയ്തിട്ടുണ്ട്.
സഹോദരങ്ങൾ : പരേതനായ പി.ജെ. ദേവസ്യ, ത്രേസ്യമ്മ അബ്രഹാം, പരേതരായ അന്നമ്മ തോമസ്, അന്നകുട്ടി,തോമസ് ജോസഫ് .