മധുരം വിതരണം ചെയ്ത് റോഡ് സുരക്ഷ ബോധവൽക്കരണം.

പാലക്കാട് ഗവൺമെൻറ് പോളിടെക്നിക് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെയും മോട്ടോർ വാഹന വകുപ്പ് എൻഫോസ്മെന്റ് യൂണിറ്റിന്റെയും നെഹ്റു യുവ കേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തിൽ പാലക്കാട് സ്റ്റേഡിയം ബസ്റ്റാൻഡ് പരിസരത്ത് റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി റോഡ് നിയമങ്ങൾ പാലിക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം.
അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ ദേവീദാസൻ പരിപാടിയുടെ ഉൽഘാടനം നിർവ്വഹിച്ചു. പാലക്കാട് എൻഫോഴ്സ്മെന്റ് എഎംവിഐ എൻ. സാബിർ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എൻ. വി. ജിതേഷ് , നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ സി. ബിൻസി, അസോസിയേറ്റ് പ്രോഗ്രാം ഓഫീസർ ജി. സുരേഷ്, എൻ വൈ കെ വൊളണ്ടിയർ സി. സൂര്യ എന്നിവർ സംസാരിച്ചു.
റോഡ് നിയമങ്ങളുടെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തി അത് പാലിക്കണമെന്ന അഭ്യർഥനയോടെ മധുര വിതരണവും നടത്തി.