പത്തനംതിട്ട ജില്ലാ കളക്ട്രേറ്റിന് ബോംബ് ഭീഷണിക്കു പിന്നാലെ തിരുവനന്തപുരം കളക്ടറേറ്റിലും ബോംബ് ഭീഷണി. അന്വേഷണം ഊർജ്ജിതമാക്കി.

പത്തനംതിട്ട ജില്ലാ കളക്ട്രേറ്റിന് ബോംബ് ഭീഷണി. അഫ്സൽ ഗുരുവിനെ തൂക്കിക്കൊന്നതിലുള്ള പ്രതിഷേധ സൂചകമായി കളക്ട്രേറ്റ് വളപ്പിൽ സ്ഫോടനം നടത്തുമെന്ന് ജില്ലാ കളക്ടർക്ക് സന്ദേശമെത്തി. സ്ഥലത്ത് ഡോഗ് സ്‌ക്വാഡും പോലീസും പരിശോധന നടത്തുന്നതിനു
പിന്നാലെ തിരുവനന്തപുരം കളക്ടറേറ്റിലും ബോംബ് ഭീഷണി. ഇ മെയിൽ സന്ദേശത്തിലൂടെയാണ് ബോംബ് ഭീഷണി. പോലീസ് അന്വേഷണം ഊർജിതമാക്കി.