ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയ്ക്ക് സമീപം സ്കൂട്ടറും ജീപ്പും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച രാവിലെ 8:40 ഓടെ കൂട്ടുപാത യൂണിയൻ ബാങ്കിനു മുന്നിലാണ് അപകടമുണ്ടായത്. ലക്കിടി സ്വകാര്യ കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ അക്ഷയ് ആർ മേനോൻ എന്ന പാലക്കാട് സ്വദേശിയാണ് മരണപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഇയാൾക്ക് തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഒറ്റപ്പാലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലക്കാട് നിന്നും ലക്കിടിയിലെ കോളേജിലേക്ക് വരുന്നതിനിടെയാണ് അപകടം.