Breaking News:
ഡൽഹി സ്ഫോടനം; കാർ ഉടമ കസ്റ്റഡിയിൽ! ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ കാറുടമ കസ്റ്റഡിയിൽ. പൊട്ടിത്തെറിച്ച ഹ്യുണ്ടായി ഐ20 കാറിൻ്റെ ഉടമയായ സൽമാൻ എന്നയാളാണ് കസ്റ്റഡിയിലുള്ളത്. താൻ മറ്റൊരാൾക്ക് വിറ്റ വാഹനമാണ് പൊട്ടിത്തെറിച്ചതെന്നാണ് ഇയാളുടെ മൊഴി. സൽമാൻ്റെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്ന് പൊലീസ് പറയുന്നു. ഹരിയാന രജിസ്ട്രേഷനിലുള്ള വാഹനമാണ് പൊട്ടിത്തെറിച്ചത്. ഹരിയാന രജിസ്ട്രേഷനിലുള്ള വാഹനം ആർക്കാണ് വിറ്റതെന്നും എന്തുകൊണ്ട് ആർസി ഉടമയുടെ പേര് മാറ്റിയില്ലെന്നും ആരൊക്കെ വാഹനത്തിലുണ്ടായിരുന്നു എന്നൊക്കെയുള്ള കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ട്. പോലീസ് അന്വേഷണം ഊർജ്ജതമാക്കി.
ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം കാറിൽ സ്ഫോടനം; 9 മരണം, 25 പേർക്ക് പരിക്ക്. മരണസംഖ്യ ഉയർന്നേക്കാമെന്ന് റിപ്പോർട്ട്.
ന്യൂഡൽഹി ചെങ്കോട്ടയ്ക്കു സമീപം സ്ഫോടനം. ഒരാൾ മരണപ്പെട്ടു. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 1 ന് സമീപം നിർത്തിയിട്ട കാർ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. സ്ഫോടനത്തിൽ വലിയ ശബ്ദം കേട്ടതോടെ ജനങ്ങൾ പരിഭ്രാന്തരായി. പരിസരത്ത് ജനങ്ങളെ ഒഴിപ്പിച്ചു വരുന്നു. കാറിനു സമീപമായി നിന്നവർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
സംസ്ഥാനത്ത് പോളിംഗ് ഡിസംബർ 9,11തിയതികളിൽ, വോട്ടെണ്ണൽ 13 നും. സംസ്ഥാനത്ത് രാഷ്ട്രീയ പോരാട്ടങ്ങള്ക്ക്ആവേശം പകര്‍ന്നുകൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.ഷാജാഹാനാണ് പ്രഖ്യാപനം നടത്തിയത്.
തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെയോ മറ്റന്നാളോ ഉണ്ടായേക്കും. ഡിസംബർ അഞ്ചിനും പതിനഞ്ചിനും ഇടയിൽ രണ്ട് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടത്തുകയെന്നതാണ് സൂചന. ഡിസംബർ 20ന് മുൻപ് വോട്ടെണ്ണലും.