ബസ് യാത്രയ്ക്കിടെ കുഴഞ്ഞുവീണു മരിച്ചു. വടക്കഞ്ചേരി പാലക്കുഴി വീട്ടിയാങ്കൽ വീട്ടിൽ ജോഷിയുടെ ഭാര്യ സോണിയ ആണ് മരണപ്പെട്ടത്. തൃശ്ശൂർക്ക് പോകുന്ന വഴിയിലാണ് ബസ്സിൽ വച്ച് ദേഹാസ്യസ്ഥം അനുഭവപ്പെട്ടത്. ഉടൻ ബസ് ജീവനക്കാർ തൃശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെയാണ് സംഭവം.