
ജോജി തോമസ്
ഏപ്രിൽ മൂന്നിന് നടക്കുന്ന നെന്മാറ വല്ലങ്ങി വേലയുടെ അവലോകനയോഗം നടത്തി. നെന്മാറ, വല്ലങ്ങി ദേശ ഭാരവാഹികൾ ഈ വർഷത്തെ വേല നടത്തിപ്പിനുള്ള നടപടിക്രമങ്ങൾ യോഗത്തിൽ വിശദീകരിച്ചു. പഞ്ചായത്തും വിവിധ വകുപ്പുകളും വേലയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ ഒരുക്കങ്ങളും നടപടികളും വിവിധ വകുപ്പ് പ്രതിനിധികൾ വിശദീകരിച്ചു. പോലീസ്, റവന്യൂ, വനം, സോഷ്യൽ ഫോറസ്റ്ററി, മൃഗസംരക്ഷണം, പൊതുജനാരോഗ്യം, ഭക്ഷ്യസുരക്ഷ, അഗ്നി രക്ഷാസേന, എക്സൈസ്, മോട്ടോർ വാഹന വകുപ്പ്, വൈദ്യുതി ബോർഡ്, ജല അതോറിറ്റി, ജൽ ജീവൻ മിഷൻ, പൊതുമരാമത്ത് റോഡ് വിഭാഗം, എന്നീ വകുപ്പുകളുടെ പ്രതിനിധികൾ കൈക്കൊണ്ട് നടപടികളും ആവശ്യങ്ങളും വിശദീകരിച്ചു. കെ. ബാബു എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നെന്മാറ പഞ്ചായത്ത് പ്രസിഡന്റ് പ്രബിത ജയൻ സ്വാഗതം പറഞ്ഞു. വല്ലങ്ങി ദേശം പ്രതിനിധികളായി കോഡിനേറ്റർ കൃഷ്ണകുമാർ, സെക്രട്ടറി സേതുമാധവൻ, പ്രസിഡന്റ് സി. എൽ. ജയകൃഷ്ണൻ, നെന്മാറ ദേശം പ്രതിനിധികളായി സെക്രട്ടറി കെ. പ്രശാന്ത്, പ്രസിഡന്റ് കെ. രാജഗോപാൽ, കാരണവർ പി. സുധാകരൻ, ചിറ്റൂർ തഹസിൽദാർ അബൂബക്കർ സിദ്ദീഖ്, ആലത്തൂർ ഡിവൈഎസ്പി എൻ. മുരളീധരൻ, ഡിഎഫ്ഒ പി. പ്രവീൺ, സോഷ്യൽ ഫോറസ്റ്റ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ വി. വിവേക്, നെല്ലിയാമ്പതി റേഞ്ച് ഫോറസ്റ്റ് ഓഫീസർ സി. ഷരീഫ്, ചിറ്റൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.രജനീഷ്. ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ എ.ആരിഫ്. ചീഫ് വെറ്റിനറി ഓഫീസർ ഡോ. ആർ രാധാകൃഷ്ണൻ തുടങ്ങിയവർ വിവിധ വകുപ്പ് ജീവനക്കാർ സംസാരിച്ചു.
വേല നടത്തിപ്പിന്റെ തുടർ ചർച്ചകൾ പഞ്ചായത്ത് തലത്തിലും, പോലീസ് സ്ഥലത്തിലും പിന്നീട് നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.