Breaking News:
കെ രാധാകൃഷ്ണൻ എംപിക്കു ED സമൻസ് അയച്ചു. കരുവന്നൂർ കള്ളപ്പണ ഇടപാടിലൂടെ ലഭിച്ച പണം പാർട്ടി അക്കൗണ്ടുകളിലേക്ക് എത്തിയതായി ഇ.ഡി കണ്ടെത്തിയിരുന്നു. ഈ തട്ടിപ്പ് നടന്ന കാലയളവിൽ രാധാകൃഷ്ണനായിരുന്നു സിപിഎം ജില്ല സെക്രട്ടറി.
ഇങ്ങനെ ആകാവോ പോലീസേ?..😜 അവധി അനുവദിച്ചില്ല എന്നാരോപിച്ച് പൊലീസ് സ്റ്റേഷനിലെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ നാടക ഗാനം പോസ്റ്റ് ചെയ്ത എസ്.ഐക്ക് സ്ഥലം മാറ്റം.
പൊങ്കാലയിട്ടും പ്രതിഷേധിക്കാം.. ആശാക്കാർ നാളെ പൊങ്കാലയിട്ട് പ്രതിഷേധിക്കും.
ട്രെയിൻ യാത്രാ തിരക്ക് കൂടിയതോടെ ആറ് ട്രെയിനുകളില്‍ പുതിയ കോച്ചുകള്‍ താല്‍ക്കാലികമായി അനുവദിച്ചതായി പാലക്കാട് റെയില്‍വേ ഡിവിഷന് . തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിലും കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിലും ഇന്നുമുതല്‍ 17 വരെ ഓരോ ചെയര്‍കാര്‍ കോച്ചുകള്‍ അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം- മംഗളൂരു മലബാര്‍ എക്സ്പ്രസിലും, മംഗളൂരു- തിരുവനന്തപുരം മലബാര്‍ എക്സ്പ്രസിലും നാളെ മുതല്‍ 17 വരെ ഓരോ സ്ലീപ്പര്‍ കോച്ചുകള്‍ കൂടി അനുവദിച്ചു.
പ്രതിയുമായി പോയ പോലീസ് ജീപ്പിടിച്ച് വയോധികന് ദാരുണാന്ത്യം; വയനാട് മാനന്തവാടിയിലാണ് സംഭവം.