രണ്ടു വർഷമായിട്ടും പണി പൂർത്തീകരിക്കാതെ പാതിവഴിയിൽ മുടങ്ങിക്കിടക്കുന്ന നെന്മാറ – ഒലിപ്പാറ റോഡ് ശോച്യാവസ്ഥ; യൂത്ത് കോൺഗ്രസ് ചക്രസ്തംഭന സമരം നടത്തി.

നെന്മാറ – ഒലിപ്പാറ റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ അയിലൂർ, നെന്മാറ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ചക്രസ്തംഭന സമരം നടത്തി. ജില്ല കോൺഗ്രസ്‌ കമ്മിറ്റി സെക്രട്ടറി അഡ്വ. സി.സി. സുനിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ നെന്മാറ മണ്ഡലം പ്രസിഡന്റ്‌ ശരത് ബാലൻ അധ്യക്ഷത വഹിച്ചു.

രണ്ടു വർഷമായിട്ടും പണി പൂർത്തീകരിക്കാതെ പാതിവഴിയിൽ മുടങ്ങിക്കിടക്കുന്ന പദ്ധതി പ്രവർത്തനം അടിയന്തരമായി പുനരാരംഭിച്ചില്ലെങ്കിൽ വലിയ പ്രക്ഷോഭ പരിപാടികൾക്ക് കോൺഗ്രസ് നേതൃത്വം നൽകുമെന്നും അഡ്വ. സി.സി. സുനിൽ പറഞ്ഞു. ജില്ലാ കോൺഗ്രസ്‌ സെക്രട്ടറി പത്മഗിരീശൻ, കെ. ആർ. പത്മകുമാർ. ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ വിനോദ് ചക്രായി, കെ. ഐ. അബ്ബാസ്, എം. ആർ. നാരായണൻ, എസ്. വൈശാഖ്, സഞ്ജു, ആർ. സുരേഷ് കുമാർ, ഡിജു ദിവാകരൻ, മുഹമ്മദ്‌ കുട്ടി, സുഹേഷ് കളത്തിൽ, മഞ്ജുഷ ദിവാകരൻ എന്നിവർ സംസാരിച്ചു.