ജില്ലയിലെ നെല്ല് സംഭരണത്തോടനുബന്ധിച്ച് സപ്ലൈക്കോ ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്നതിനായി താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികളെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കു ന്നു.

കൂടിക്കാഴ്ച്ച നടത്തും

ജില്ലയിലെ നെല്ല് സംഭരണത്തോടനുബന്ധിച്ച് സപ്ലൈക്കോ ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുവാന്‍ താല്‍പര്യവും നിശ്ചിത യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികളെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ഫെബ്രുവരി 17 ന് പാലക്കാട് സപ്ലൈകോ പാഡി മാര്‍ക്കറ്റിങ് ഓഫീസില്‍ കൂടിക്കാഴ്ച്ച നടത്തുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യഭ്യാസ യോഗ്യത, വയസ്സ്, ആധാര്‍, മേല്‍വിലാസം, ഇമെയില്‍ വിലാസം, എന്നിവ ഉള്‍ക്കൊള്ളിച്ച് ഫോട്ടോ പതിച്ച ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം നേരിട്ട് ഓഫിസില്‍ എത്തിച്ചേരണമെന്ന് പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ : 0491 2528553.