കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി കുറുവങ്ങാ​ട് മ​ണ​ക്കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നി​ടെ അ​ന​യി​ട​ഞ്ഞ​തി​നെ തു​ട​ർ​ന്ന് തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് മൂന്ന് ​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം.

ഇന്ന് വൈ​കു​ന്നേ​രം ആ​റി​നു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ മൂന്നുപേർക്ക് ദാരുണാ ന്ത്യവും 30 ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​ൽക്കുകയും ചെയ്തു.​ പരി​ക്കേ​റ്റ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. അ​ടു​ത്ത​ടു​ത്ത് നി​ന്ന ആ​ന​ക​ൾ തമ്മിൽ പ​ര​സ്പ​രം കു​ത്തി വി​ര​ണ്ട് ഓ​ടു​ക​യാ​യി​രു​ന്നു.