എറണാകുളം തൃപ്പൂണിത്തുറ എരൂരിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. എരൂര്‍ പെരീക്കാട് സനൽ (തമ്പി–43) ആണ് മരണപ്പെട്ടത്. സുഹൃത്തുക്കളുമായി മദ്യപിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിലാണ് മരണമെന്നാണ് നിഗമനം. ഇന്ന് പുലർച്ചെ രണ്ടിനാണ് സംഭവം.