സംസ്ഥാനത്ത് ചരിത്രവിലയിലേക്ക് വീണ്ടും കുതിച്ചുകയറി സ്വർണം. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 63,840 രൂപയിലും ഗ്രാമിന് 7,980 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. പവന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലിലേക്ക് ഇനി 160 രൂപയുടെ കുറവ് മാത്രമാണുള്ളത്.