മലമ്പുഴ പുഷ്പമേള ഇന്നു സമാപനം. ജലസേചന വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് 16 മുതൽ തുടങ്ങിയ പുഷ്പമേളയിൽ ഇന്നലെ വരെ 62537 പേരാണ് ഉദ്യാനം സന്ദർശിച്ചത്. 26.10 ലക്ഷം രൂപ വരുമാനം ഉണ്ടായതായി കണക്കുകൾ പറയുന്നു. പുഷ്പമേള ഇന്ന് സമാപനം കുറിക്കും.